Saturday, April 27, 2024
keralaNews

ശബരിമല മണ്ഡല – മകരവിളക്ക് സീസണിൽ തീർത്ഥാടകരുടെ മേൽ ചുമത്തി കൊണ്ടിരിക്കുന്ന അമിത ബസ് ചാർജ് കെ.എസ് ആർ റ്റി സി പിൻവലിക്കണം :അയ്യപ്പ സേവാ സംഘം

എരുമേലി – ശബരിമല മണ്ഡല -മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചതൊടെ കെ.എസ് ആർ റ്റി സി യുടെ സ്പെഷ്യൽ സർവ്വീസ് തീർത്ഥാടകരിൽ നിന്നും അമിത ചാർജ് ഈടാക്കുന്നത് പിൻവലിക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം സർക്കാരിനോടും കെ.എസ്.ആർറ്റിസി മാനേജ്മെന്റിനോടും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പമ്പയിലേക്ക് ഒരു ചാർജും, തിരികെ പമ്പയിൽ നിന്നും ദീർഘദൂര പ്രദേശങ്ങളിലേക്കും , സംസ്ഥാനത്തിനകത്തു പോകുന്നതിനും സെസ് അടക്കം അമിതചാർജ് ഈടാക്കുന്നത് തീർത്ഥാടകരോടു കാണിക്കുന്ന വഞ്ചനയാണെന്നും സേവാ സംഘം കുറ്റപ്പെടുത്തി. നിലയ്ക്കൽ – പമ്പ സർവ്വീസിലും അമിത നിരക്കുകളാണ് ഈടാക്കി വരുന്നത്.ഇതിനു പുറമെ തിരുവനന്തപുരം, കൊട്ടാരക്കര ,പന്തളം , എരുമേലി എന്നിവിടങ്ങളിലെ സാധാരണ സർവ്വീസുകൾ സ്പെഷ്യൻ സർവ്വീസ് ആക്കിയതൊടെ പമ്പയുടെ സമീപത്തുള്ള സ്ഥിര താമസക്കാരും പ്രതിസന്ധിയിലാണ്. ആയതിനാൽ എത്രയും പെട്ടെന്ന് വർദ്ധിപ്പിച്ച നിരക്കുകൾ ഏകീകരിച്ച് ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ബസ്സ് യാത്ര സുഗമമാക്കണമെന്ന് അഖിലഭാരത അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി പി.പി.ശശീധരൻ നായർ , സംസ്ഥാന കൗൺസിലംഗം സുരേന്ദ്രൻ കൊടിത്തോട്ടം, ശാഖാ പ്രസിഡന്റ് അനിയൻ എരുമേലി എന്നിവർ പ്രസ്താവനയിലൂടെ അധികൃതരോടു ആവശ്യപ്പെട്ടു.