Sunday, May 5, 2024
EntertainmentindiaNews

പുനീതിന്റെ രാജ്കുമാറിന്റെ കണ്ണുകള്‍ നാല് പേര്‍ക്ക് വെളിച്ചമാകും

അന്തരിച്ച കന്നട നടന്‍ പുനീതിന്റെ ആഗ്രഹം പോലെ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് മുമ്പ് അറിയിച്ചിരുന്നു.ഇപ്പോഴിതാ ഈ കണ്ണുകള്‍ നാല് പേര്‍ക്കാണ് കാഴ്ചയേകുന്നത്.പുനീതിന്റെ രണ്ട് കോര്‍ണിയയിലെയും വിവിധ പാളികള്‍ കാഴ്ചതകരാര്‍ സംഭവിച്ച നാല് രോഗികളില്‍ വച്ചുപിടിപ്പിച്ചു.നാരായണ നേത്രാലയ ആശുപത്രിയില്‍ കോര്‍ണിയ ആന്‍ഡ് റിഫ്രാക്ടീവ് വിഭാഗം മേധാവി ഡോ.ലോഹിത് ഷെട്ടിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.നാരായണ നേത്രാലയയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.രാജ്കുമാര്‍ നേത്രബാങ്കുകള്‍ മുഖേനയാണ് കണ്ണുകള്‍ ദാനം ചെയ്തത്.ഒക്ടോബര്‍ 29നായിരുന്നു കര്‍ണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്റെ മരണം. കന്നഡ സിനിമയിലെ ഇതിഹാസ നടന്‍ രാജ്കുമാറിന്റെ മകനാണ്. രാജ്കുമാറ് നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം.’ബെട്ടാഡ ഹൂവു’വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും.