Friday, May 3, 2024
keralaNews

ചരിത്രത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറന്ന് ബിജെപി..

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ആദ്യമായി അക്കൗണ്ട് തുറന്ന് എന്‍ഡിഎ. പള്ളിക്കുന്ന് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി വി കെ ഷൈജുവാണ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്. കാനത്തൂര്‍ അടക്കം രണ്ട് വാര്‍ഡുകളില്‍ കൂടി ബിജെപി ഇവിടെ പ്രതീക്ഷ വയ്ക്കുന്നുണ്ട്.
അതേസമയം, സിപിഎം കോട്ടയായ കണ്ണൂര്‍ മലപ്പട്ടത്ത് ആദ്യമായി പ്രതിപക്ഷാംഗം വിജയിച്ചു. രണ്ടാം വാര്‍ഡില്‍ യുഡിഎഫിന്റെ ബാലകൃഷ്ണന്‍ എന്ന സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചു. സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള പാര്‍ട്ടി കോട്ടയാണ് മലപ്പട്ടം.