Thursday, May 16, 2024
keralaNewspolitics

പി സി ജോര്‍ജ് 8000 വോട്ടിന് പിന്നില്‍.

പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മുന്നില്‍. ആദ്യറൗണ്ടില്‍ പി സി ജോര്‍ജ് 8000ല്‍ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പി.സി. ജോര്‍ജിന് മറികടക്കാന്‍ സാധിക്കുമോ എന്നതാണ് ആകാംക്ഷ.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനിയാണ് രണ്ടാമത്. 2016ല്‍ പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പി.സി. ജോര്‍ജ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്. മണ്ഡലം ജോര്‍ജിനെ കൈവിടുമോയെന്ന് കണ്ടറിയാം.