Saturday, May 4, 2024
keralaNewspolitics

ഉപതെരഞ്ഞെടുപ്പ് ; തിരുവനന്തപുരത്ത് എല്‍ഡിഎഫിന് അട്ടിമറി ജയം

തിരുവനന്തപുരം: 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങി. ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. സംസ്ഥാനത്ത് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും ആറ് വാര്‍ഡുകള്‍ ഇടതുമുന്നണി പിടിച്ചെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. ലോക് സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ആത്മവിശ്വാസമേകുന്ന വിജയമാണിത്. 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ജയിച്ചപ്പോള്‍ മൂന്നിടത്താണ് ബിജെപി ജയിച്ചത്. ആകെ കണക്കില്‍ എല്‍ഡിഎഫും യുഡിഎഫും പത്ത് സീറ്റുകള്‍ വീതം നേടി. യുഡിഎഫിന്റെയും ബിജെപിയുടെയും മൂന്ന് സിറ്റിങ് സീറ്റുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ ഡിവിഷന്‍ ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തത് . തിരുവനന്തപുരത്തെ ഒറ്റശേഖരമംഗലം കുന്നനാട് , ചടയമംഗലം കുരിയോട് വാര്‍ഡുകളാണ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത മറ്റ് വാര്‍ഡുകള്‍. നെടുമ്പാശേരി കല്‍പക നഗര്‍, മുല്ലശ്ശേരി, പതിയാര്‍കുളങ്ങര, മുഴപ്പിലങ്ങാട്, മമ്മാക്കുന്ന് വാര്‍ഡുകളാണ് യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തത്. കല്പകനഗറിലെ ജയത്തോടെയാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് പിടിച്ചത്.യുഡിഎഫിന് അഞ്ച് സീറ്റുകള്‍ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുത്തു. മൂന്നാര്‍ പഞ്ചായത്തിലെ രണ്ട് സീറ്റുകള്‍ പിടിച്ച് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയത് മാത്രമാണ് യുഡിഎഫിന് ആശ്വസിമായത്. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട വാര്‍ഡില്‍ കോണ്‍ഗ്രസ് ആദ്യമായി ജയിച്ചു. ബിജെപിക്ക് ആകെ മൂന്ന് സീറ്റാണ് നഷ്ടമായത്. രണ്ട് എണ്ണം പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ ജയിച്ച് ബിജെപി നഗരസഭയില്‍ അക്കൗണ്ട് തുറന്നു. ആദ്യമായി മട്ടന്നൂര്‍ നഗരസഭയില്‍ വിജയിക്കാനായത് ബിജെപിക്ക് നേട്ടമായി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാര്‍ഡിലും എല്‍ഡിഎഫ് ബിജെപിയുടെ സിറ്റിങ് സീറ്റാണ് പിടിച്ചെടുത്ത്. വെള്ളാറില്‍ സിപിഎമ്മിന്റെ ഒ ശ്രീജല 60 വോട്ടിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചത്. മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചു.കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 72 വോട്ടിന് തോല്‍പ്പിച്ചു. ബിജെപിയുടെ എ മധുസൂദനന്‍ ആണ് ജയിച്ചത്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിയുടെ ആദ്യ ജയമാണിത്. ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജന്‍ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് അയോഗ്യാക്കിയ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.10 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വെള്ളാര്‍ ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്.