Sunday, May 5, 2024
keralaNews

പി.സി. ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

പി.സി. ജോര്‍ജുമായി ചര്‍ച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എന്നാല്‍ മുന്നണി പ്രവേശത്തില്‍ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്നും സുരേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ലെന്നും യുഡിഎഫ് നേതാക്കള്‍ വഞ്ചകന്‍മാരാണെന്നും പി.സി. ജോര്‍ജ് നേരത്തേ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമാകാനാണ് ജോര്‍ജ് ശ്രമം തുടങ്ങിയത്.