Friday, May 17, 2024
keralaNews

പി.എ. മുഹമ്മദ് റിയാസിനും ടി.വി. രാജേഷിനും ജാമ്യം.

എയര്‍ ഇന്ത്യ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ടി.വി. രാജേഷ് എം.എല്‍.എക്കും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിനും ജാമ്യം.രണ്ട് ആള്‍ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് ജാമ്യം. കോഴിക്കോട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ചൊവ്വാഴ്ചയാണ് ഇരുവരെയും ജെ.സി.എം കോടതി റിമാന്‍ഡ് ചെയ്തത്. 2010ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. വിമാന സര്‍വിസുകള്‍ വെട്ടിക്കുറച്ചതിനെതിരെയായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുക്കുകയായിരുന്നു.