Friday, May 3, 2024
Local NewsNewsObituary

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

എരുമേലി: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. എരുമേലി കൊരട്ടി പതാലില്‍ വീട്ടില്‍ പാച്ചു കുട്ട പണിക്കര്‍ (90) ആണ് ഇന്ന് വെളുപ്പിന് മരിച്ചത്. കഴിഞ്ഞ ദിവസം കൊരട്ടിയില്‍ വച്ചുണ്ടായ ബൈക്കപകടത്തിലാണ് പരിക്കേറ്റത്. പാല മാര്‍ സ്ലീവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം കൊരട്ടി ശിവക്ഷേത്രത്തിന് സമീപമുള്ള മകന്‍ വിശ്വംഭരന്റെ വീട്ടു വളപ്പില്‍ നടക്കും. പാച്ചു കുട്ടന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാവും എരുമേലി ഗ്രാമ പഞ്ചായത്ത് അംഗവുമായ നാസര്‍ പനച്ചി അനുശോചിച്ചു.