Monday, April 29, 2024
keralaNewspolitics

പി.സി.ജോര്‍ജിന് ഇടക്കാല ജാമ്യം

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ പി.സി.ജോര്‍ജിന് ഇടക്കാല ജാമ്യം.ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നാണ് പി.സി.ജോര്‍ജിന്റെ വാദം. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തെളിവായി വെണ്ണല പ്രസംഗത്തിന്റെ 3 സി.ഡികളും കോടതിയില്‍ ഹാജരാക്കി. പ്രസംഗം പരിശോധിച്ച ശേഷം 26 നു കോടതി വിധി പറയും.