Friday, May 3, 2024
keralaNewspoliticsUncategorized

പിസിജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കല്‍: ഹര്‍ജിയില്‍ വിധി ബുധനാഴ്ച

തിരുവനന്തപുരം; മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ പി.സി.ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജിയില്‍ ബുധാനാഴ്ച വിധി പറയും.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് വിധി പറയുന്നത്. ജോര്‍ജ്ജിനെതിരെ വീണ്ടും കേസെടുക്കാന്‍ ഇടയാക്കിയ കൊച്ചി വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്റെ ഡിവിഡി കോടതി പരിശോധിച്ചു.

ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് കോടതി പരിശോധിച്ചത്. ഈ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനെ ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. തൊണ്ടികളായി സമര്‍പ്പിച്ച സിഡികളാണെന്നും ഇതിന്റെ ആധികാരികത പരിശോധിക്കണമെന്നും ജോര്‍ജ്ജിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പക്ഷെ കോടതി ഒരു ഡിവിഡി പരിശോധിച്ചു.

നാല് ഡിവിഡികളാണ് കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നത്. വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച വിധി പറയാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗത്തില്‍ കേസില്‍ ഒളിവില്‍ കഴിയുന്ന പിസി ജോര്‍ജജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു. ഗണ്‍മാനില്‍ നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. പിസി ജോര്‍ജ് എവിടെ എന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.

പി.സി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.ജോര്‍ജിന്റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങള്‍ കിട്ടിയിട്ടില്ല.വീട്ടിലെ സിസിടിവി പൊലീസ് പരിശോധിച്ചിരുന്നു.