Monday, April 29, 2024
keralaNews

പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

കൊച്ചി :അന്തപുരിയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്കു മാറ്റി.ഇന്നലെ എറണാകുളത്തുവച്ച് തിരുവനന്തപുരം ഫോര്‍ട്ടു പൊലീസ് അറസ്റ്റു രേഖപ്പെടുത്തി തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി ജോര്‍ജിനെ റിമാന്‍ഡു ചെയ്തു. ഇതിനിടെ, മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രിതന്നെ പി.സി.ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു.ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഇന്നലെ രാത്രി തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹര്‍ജി ഇന്നു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.