Monday, May 6, 2024
keralaNewspolitics

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി.

പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി.തിരുവനന്തപുരം മതവിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി.തിരുവനന്തപുരം മജിസ്‌ട്രേറ്റ്  ഒന്നാം ക്ലാസ്സ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. കേസില്‍ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. പി.സി.ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി പൊലീസ് സമര്‍പ്പിച്ച സിഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പി.സി.ജോര്‍ജ് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് സിഡിയില്‍ ഉണ്ടായിരുന്നത്. 37 മിനിട്ടുള്ള പ്രസംഗമാണ് കോടതി കേട്ടത്. ഇതോടെയാണ് പി.സി.ജോര്‍ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.