Sunday, May 19, 2024
indiaNews

കോവിഡ് വ്യാപനം ; ആര്‍.എസ്.എസ് സ്‌കൂളുകള്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റാന്‍ തീരുമാനം

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ രാഷ്ട്രീയ സ്വയംസേവക സംഘം. രാജ്യത്ത് ആര്‍.എസ്.എസ് നടത്തുന്ന സ്‌കൂളുകള്‍ കോവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനംആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് 15000 ഓളം സ്‌കൂളുകളാണ് ഉള്ളത്. ഈ സ്‌കൂളുകള്‍ കൊറോണ കേന്ദ്രങ്ങളാക്കി ഉപയോഗിക്കാമെന്നാണ് ആര്‍ എസ് എസ് തീരുമാനം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ കോവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി.

കോവിഡ് രണ്ടാം വ്യാപനത്തില്‍ രോഗികളില്‍ പെട്ടെന്നുണ്ടായ വര്‍ദ്ധനവ് കാരണം ആശുപത്രികളില്‍ കിടക്കകളുടെ എണ്ണത്തിലും മരുന്ന് ലഭ്യതയിലും വലിയ കുറവുണ്ടായിട്ടുണ്ടെന്ന് ആര്‍.എസ്.എസ് നേതൃത്വം വിലയിരുത്തുന്നു. അതിനാല്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള സ്‌കൂളുകള്‍ സംസ്ഥാന സര്‍ക്കാരുകളുമായി ഏകോപിപ്പിച്ച് ഐസൊലേഷന്‍ കേന്ദ്രങ്ങളാക്കി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.