Tuesday, May 14, 2024
keralaNewsObituary

നൂറനാട് കടന്നല്‍ കുത്തേറ്റു സ്ത്രീ മരിച്ചു.

നൂറനാട് പുലികുന്ന് വാര്‍ഡില്‍ കടന്നല്‍ കുത്തേറ്റു സ്ത്രീ മരിച്ചു. പാപ്പോട്ട് തെക്കേതില്‍ സൂര്യഭവനത്തില്‍ ജഗദമ്മ(66)യാണ് മരിച്ചത്. ജഗദമ്മയുടെ വീടിനടുത്തുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകിയാണ് ആക്രമണമുണ്ടായത്. ഇന്നലെയാണ് ജഗദമ്മയ്ക്ക് കടന്നല്‍ കുത്ത് ഏറ്റത്. ഉടന്‍ തന്നെ അടൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. അഞ്ചുവയസുകാരിയായ കുട്ടിക്കും പരുക്കേറ്റു.