Thursday, May 2, 2024
keralaNewspolitics

സ്വപ്ന സുരേഷ് പറഞ്ഞു തുടങ്ങി

കൊച്ചി : സ്വപ്ന സുരേഷിനെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത് കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്ന ആരോപിച്ചു. സ്വപ്ന കേസ് വന്‍ വിവാദമായതോടെ കേസിലെ പ്രധാന പ്രതിയായി കണ്ടെത്തിയ ശിവശങ്കര്‍ ജയില്‍വാസത്തിനിടെ എഴുതിയ അശ്വത്മാവ് എന്ന പുസ്തകവും വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതില്‍ പ്രകോപിതയായ സ്വപ്ന സുരേഷ് എഴുതിയ പുസ്തകമായ ചതിയുടെ പത്മവ്യൂഹത്തില്‍ കേസ് സംബന്ധിച്ച് വിശദമായി എഴുതിയതും വീണ്ടും വിവാദമായുകയാണ്. എന്നാല്‍ ശിവശങ്കര്‍ തിരികെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതും – സ്വപ്നയെ ജോലി ചെയ്യിക്കാതെ ഉപദ്രവിച്ചതുമാണ് ചതിയുടെ പത്മവ്യൂഹത്തിന് വഴി തെളിച്ചത് . സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ വീണ്ടും വിവാദത്തിലേക്ക് നീങ്ങുകയാണ് .     

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ 

കോടതിയില്‍ നല്‍കിയ 164 മൊഴിയില്‍ ഏതെല്ലാം രീതിയിലാണ് ഞാന്‍ മുഖ്യമന്ത്രിയെയും ശിവശങ്കറിനെയും സഹായിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് പിന്നാല ചില കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചതോടെയാണ് ഗൂഢാലോചനാ കേസില്‍ അടക്കംപ്പെടുത്തിയത്.
കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങള്‍ അമേരിക്കല്‍ കമ്പനിയായ സ്പ്രിംങ്ക്‌ളറിന് വില്‍പ്പന നടത്തിയെന്ന കാര്യം ശിവശങ്കറാണ് എന്നോട് പറഞ്ഞത്. ഇക്കാര്യങ്ങളില്‍ ഇടനില നിന്നത് ശിവശങ്കറാണ്. വീട്ടില്‍ വരുമ്പോഴാണ് എന്നോട് ശിവശങ്കര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇഡിയുടെ കയ്യില്‍ ഇക്കാര്യങ്ങളില്‍ തെളിവുകളുണ്ട്. സാമ്പത്തിക ഇടപാടുകളിലെ ചര്‍ച്ചകളുടെ തെളിവുകള്‍, കെ റെയില്‍, സ്പ്രിംങ്ക്‌ളര്‍ രേഖകള്‍, വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം ഇഡിക്ക് തെളിവായി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും ഇടപെട്ടത്, മകള്‍ക്ക് വേണ്ടി നടത്തിയ ഇടപെടല്‍, അന്നത്തെ സ്പീക്കറുടെ ഇടപെടല്‍ അടക്കമുള്ള തെളിവുകള്‍ ഇഡിയുടേയും എന്‍ഐഎയുടേയും കൈവശമുണ്ട്. ശവശങ്കറില്‍ നിന്നാണ് ഞാന്‍ പല വിവരങ്ങളും അറിഞ്ഞത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെയാണ് ഇവര്‍ പല പ്രൊജക്ടുകള്‍ക്കും കൊണ്ടുവരുന്നത്. അതില്‍ സംസ്ഥാനത്തിന് പുറത്തുള്ളതും രാജ്യത്തിന് പുറത്തുള്ളതുമുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന കമ്മീഷനാണ് ഇവര്‍ക്കുള്ള ലാഭം. അത് പലതും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനാണ് ചെയ്തത്. സ്‌പേസ് പാര്‍ക്കില്‍ എന്നെ നിയമിച്ചതും കമ്മീഷന്‍ ഇടപാടുകള്‍ക്ക് വേണ്ടിയാണ്. കമ്മീഷന്‍ വിലപേശലുകള്‍ നടത്തിയിരുന്നത് ഞാനാണ്. എന്റെ വിദ്യാഭ്യാസ യോഗ്യത മതിയാവില്ലെന്ന് പറഞ്ഞതോടെ, മുഖ്യമന്ത്രിയും മകള്‍ വീണയും ശിവശങ്കറും ചേര്‍ന്ന് കെപിഎംജിക്ക് പ്രൊജക്ട് നല്‍കില്ലെന്ന് തീരുമാനിക്കുകയും പിന്നീട് സിഡ്ബ്ല്യൂസിക്ക് നല്‍കുകയുമായിരുന്നു. എനിക്ക് ഇവിടെ ഒരു ലക്ഷം രൂപയായിരുന്നു ശമ്പളം. മുഖ്യമന്ത്രിയുടെയും മകള്‍ വീണയുടേയും അറിവോടെയാണ് എന്നെ കമ്പനികളുമായുള്ള വിലപേശലിനായി നിയമിച്ചത്. ഇതിനെല്ലാം ശിവശങ്കറുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് തെളിവുണ്ട്. മുഖ്യമന്ത്രി പിഎയുടെ ഫോണിലാണ് ശിവശങ്കറുമായി ചര്‍ച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം ഇഡിക്ക് നല്‍കിയിട്ടുണ്ട്. അത് ചോര്‍ന്നുവെന്ന വിവരം വരുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ വ്യക്തതയില്ല. ബംഗ്ലൂരിവിലേക്ക് കേസ് മാറ്റിയാലേ ശരിയായ രീതിയില്‍ അന്വേഷണം നടക്കൂയെന്നും സ്വപ്‌ന
പറയുന്നു.