Sunday, May 5, 2024
keralaNewsObituary

പാലക്കാട് വെട്ടേറ്റ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു 

പാലക്കാട് :മേലേമുറിയില്‍ വച്ച്  അല്പം മുമ്പ് വെട്ടേറ്റ പാലക്കാട് ആർ. എസ് എസ് മുൻ ശാരീരിക്ക് ശിക്ഷ്യൻ പ്രമുഖ്  ശ്രീനിവാസൻ മരിച്ചു.
രണ്ട് ബൈക്കുകളിലായെത്തിയ  സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ  പോപ്പുലർഫ്രണ്ട് മണ്ഡലം പ്രസിഡന്റ്  സുബൈർ അക്രമികളുടെ വെടിയേറ്റ് മരിച്ചിരുന്നു .
കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു .
കൊലപാതകത്തിൽ ബിജെപിക്കോ ആർഎസ്എസിനോ  പങ്കില്ലെന്ന് പാലക്കാട് ജില്ലാ പ്രസിഡൻറ് പറഞ്ഞിരുന്നു .
ഇതിന് പിന്നാലെയാണ്  ഇന്ന് ആർ എസ് എസ്  പ്രവർത്തകന് വെട്ടേൽക്കുകയും തുടർന്ന്   മരിക്കുകയും ചെയ്തിരിക്കുന്നത് .