Monday, May 13, 2024
keralaNews

ഒഴുക്കില്‍പ്പെട്ട് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു.

കോഴിക്കോട് :നാദാപുരം വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. കുവത്തോട്ട് പേപ്പച്ചന്റെ മകന്‍ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകള്‍ ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. ഒഴുക്കില്‍പ്പെട്ട ഹൃദ്വിന്റെ സഹോദരിയെ രക്ഷിച്ചു. ശനിയാഴ്ച രാവിലെ പുഴയില്‍ കാല്‍വഴുതി വീണാണ് അപകടം.