Thursday, May 16, 2024
indiaNews

ഇന്ത്യ ഇനി പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി.

വെല്ലുവിളികളെ ഭയന്ന് ഇന്ത്യ ഇനി ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍കാലങ്ങളേക്കാള്‍ പ്രതീക്ഷയോടെയാണ് ലോകം ഇന്ന് ഇന്ത്യയെ നോക്കിക്കാണുന്നത്. അതുകൊണ്ട് എത്ര വലിയ വെല്ലുവിളിയെ നേരിടാനും ഇന്ത്യ ഇന്ന് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.കൊറോണ കാലഘട്ടത്തില്‍ രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക രംഗം സ്വന്തം കരുത്ത് തെളിയിച്ചതിനോടൊപ്പം കൂടുതല്‍ പുരോഗതി കൈവരിക്കുകയും ചെയ്തു. ഒരുകാലത്ത് വസൂരിയുടെ മരുന്നിന് പോലും മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ന് മഹാമാരിക്കെതിരെ സ്വന്തമായി വികസിപ്പിച്ച വാക്സിന്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.കുറഞ്ഞ കാലയളവില്‍ തന്നെ ക്യാഷ് ഇക്കണോമിയില്‍ നിന്നും ക്യാഷ്ലെസ് ഇക്കോണമിയിലേയ്ക്ക് ഇന്ത്യ മാറി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കൊറോണയെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങള്‍ക്കിടെയും വിവര സാങ്കേതിക രംഗം വളര്‍ച്ച നേടിയെന്ന് പറഞ്ഞ പ്രധാനമന്ത്രി ഐടി കമ്പനികളെ അഭിനന്ദിക്കുകയും ചെയ്തു.