Thursday, April 25, 2024
Local NewsNewsObituary

ഇടിമിന്നലേറ്റ് മുണ്ടക്കയത്ത് രണ്ടു പേര്‍ മരിച്ചു

 

കോട്ടയം: ഇന്ന് വൈകിട്ട് ഉണ്ടായ ഇടിമിന്നലില്‍ രണ്ട് പേര്‍ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തില്‍ സുനില്‍ (45), സുനിലിന്റെ സഹോദരീ ഭര്‍ത്താവ് നിലയ്ക്കല്‍ നാട്ടുപറമ്പില്‍ ഷിബു(43) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ മഴയില്ലാതെ ഉണ്ടായ ഇടിമിന്നലായിരുന്നു അപകടം. കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികളുമായി അളന്ന്  തിട്ടപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇരുവര്‍ക്കും ഇടിമിന്നലേല്‍ക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.