Sunday, April 28, 2024
keralaNews

പാലക്കാട് മൂന്നു സഹോദരങ്ങള്‍ മുങ്ങിമരിച്ചു.

പാലക്കാട് ആലത്തൂര്‍ കുനിശേരി കുതിരപ്പാറയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 3 കുട്ടികള്‍ മുങ്ങിമരിച്ചു.
ഒാട്ടോറിക്ഷാ ഡ്രൈവര്‍ പളളിമേട്ടില്‍ ജസീറിന്റെയും റംലയുടെയും മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ ഒരുമണിയോടെയായിരുന്നു ദുരന്തം.

നിറയെ വെള്ളമുണ്ടായിരുന്ന കുളത്തില്‍ കുട്ടികള്‍ മുങ്ങിതാഴുന്നത് കണ്ട അയല്‍പക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും കുട്ടികളുമായി നാട്ടുകാര്‍ ആശുപത്രയിലെത്തിയെങ്കിലും 3 പേരും മരിച്ചു.