Sunday, April 28, 2024
keralaNewsUncategorized

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനം മദ്രാസ് ഐഐടി

മദ്രാസ് ഐഐടി രാജ്യത്തെ എറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം റാങ്കില്‍ ഒന്നാം സ്ഥാനത്ത് .ബംഗളൂരു ഐഐഎസ്സി രണ്ടാം സ്ഥാനത്തും ബോംബെ ഐഐടി മൂന്നാം സ്ഥാനത്തുമാണ്. ഡല്‍ഹിയിലെ മിറാന്‍ഡ ഹൗസ് കോളേജാണ് മികച്ച കോളേജ് എന്നുളള നേട്ടം സ്വന്തമാക്കി. ഡല്‍ഹിയിലെ തന്നെ ലേഡി ശ്രീറാം കോളജ് രണ്ടാമതും ചെന്നൈ ലയോള മൂന്നാം സ്ഥാനത്തുമെത്തി.ഡല്‍ഹി എയിംസാണ് രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജായി തിരഞ്ഞെടുത്തിരിക്കുന്നത്. ചണ്ഡിഗഢ് പിജിഐഎംഇആര്‍ രണ്ടാം റാങ്കും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് മൂന്നാം റാങ്കും നേടി.