Sunday, April 28, 2024
keralaNews

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു 

പാലക്കാട് : പാലക്കാട്  ആർഎസ്എസ് മുൻ ശാരീരിക്ക് ശിക്ഷ്യൻ പ്രമുഖ്  ശ്രീനിവാസനാണ് ഇന്ന്  ഉച്ചയോടെ വെട്ടേറ്റത് . ഇന്നലെ  പോപ്പുലർ ഫ്രണ്ട് മണ്ഡലം പ്രസിഡന്റ്  സുബൈർ അക്രമികളുടെ വെട്ടേറ്റ് മരിച്ചിരുന്നു .
കൊലപ്പെടുത്തിയത് ആർഎസ്എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നു .കൊലപാതകത്തിൽ ബിജെപിക്കോ ആർഎസ്എസിനോ  പങ്കില്ലെന്ന് പാലക്കാട് ജില്ലാ പ്രസിഡൻറ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് ആർ എസ് എസ്  പ്രവർത്തകന് വെട്ടേറ്റത്. സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ എരട്ടക്കുളം തെരുവില്‍ വച്ച് വെട്ടിയ കേസിലെ പ്രതികളിലേക്കാണ് പാലക്കാട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം.
അഞ്ച് പേരടങ്ങുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.  ഒരു മാസം മുമ്പ് ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചു. ഈ സംഘമാണോ സുബൈറിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം