Sunday, May 5, 2024
keralaNews

പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിലെ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുരുക്കുവല്‍ സ്വദേശി എം.വി.അഖില്‍, താനിശേരി സ്വദേശി ടി. അമല്‍ എന്നിവരാണ് അറസ്റ്റിലായത്.                   

സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പോലിസ് രണ്ടുപേരെയെങ്കിലും പിടികൂടിയത്. രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് മാദ്ധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിരുന്നത്.കഴിഞ്ഞ 13 ന് രാത്രിയാണ് ഗാന്ധി പ്രതിമയുടെ തല അറുത്തത്.

സ്വപ്നയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം അരങ്ങേറിയതിന് പിന്നാലെയായിരുന്നു സംഭവം. ഓഫീസിന്റെ ജന്നല്‍ചില്ലുകളും ഫര്‍ണീച്ചറും അടിച്ചു തകര്‍ത്തിരുന്നു.


പ്രതികളെ പിടികൂടിയില്ലെങ്കില്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് അടക്കമുളള പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസും മുന്നറിയിപ്പ് നല്‍കിയിരുന്നു.