Thursday, May 16, 2024
keralaNewspolitics

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനം, മാദ്ധ്യമങ്ങളെ ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ആര്‍ ബിന്ദു

തിരുവനന്തപുരം : താന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ചര്‍ച്ച ചെയ്യുന്നത് ശരിയല്ല. കണ്ണൂര്‍ വൈസ് ചൈനസലറെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയത് സ്വാഗതം ചെയ്യുന്നുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനും സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിടാനുമുള്ള കത്ത് നല്‍കിയത് ഏത് ചട്ടപ്രകാരമാണെന്ന ചോദ്യത്തിന് മാദ്ധ്യമങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറഞ്ഞത്.                                                                          സെര്‍ച്ച കമ്മിറ്റി പിരിച്ചുവിട്ടതിനെക്കുറിച്ച് ഗവര്‍ണറോട് ചോദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അപാകതകള്‍ ഉണ്ടെന്ന് ഹൈക്കോടതി അറിയിച്ചിട്ടില്ല. നിയമനം ഹൈക്കോടതി

അംഗീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മാ വികസനമുണ്ടാക്കുന്ന വകുപ്പിന്റെ നടപടികള്‍ക്കു കോടതിവിധി ആവേശം പകരും. അക്കാദമിക മികവ് തുടരാന്‍ വിസിക്കും വിധി ഗുണകരമാകും. സര്‍ക്കാരും ഗവര്‍ണറും തമ്മിലും ചാന്‍സലറും പ്രൊ ചാന്‍സലറും തമ്മിലുമുള്ള ആശയവിനിയമയങ്ങള്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍ ചര്‍ച്ച ചെയ്യുന്നത് ധാര്‍മ്മികതയല്ല. അത് ഡിപ്ലോമാറ്റിക് റിലേഷന്‍ഷിപ്പ് ആണെന്നും അതിന്റെ മാന്യത കാത്ത് സൂക്ഷിക്കണമെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വിവരങ്ങള്‍ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ മാന്യത കാണിച്ചില്ലെന്ന് അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം തന്റെ പിതാവിന്റെ പ്രായമുള്ളയാളാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. അനുഭവസമ്പത്തുകൊണ്ടും ജീവിതപരിചയംകൊണ്ടും ഉയരത്തില്‍ നില്‍ക്കുന്നയാളെപ്പറ്റി അങ്ങനെ പറയാന്‍ താന്‍ തയാറല്ലെന്നാണ് ആര്‍ ബിന്ദു പറഞ്ഞത്.