Saturday, May 4, 2024
keralaLocal NewsNewspolitics

പമ്പാവാലി പട്ടയപ്രശ്‌നം ഉടന്‍ പരിഹരിക്കും : മന്ത്രി കെ. രാജന്‍

എരുമേലി : എരുമേലി തെക്ക് വില്ലേജിലെ എയ്ഞ്ചല്‍വാലി, പമ്പാവാലി, മൂക്കംപെട്ടി പ്രദേശങ്ങളിലെ നിവാസികള്‍ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന, മുടങ്ങിക്കിടന്ന പട്ടയ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി.

പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസ്തുത പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് നല്‍കിയ മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. 1950കളില്‍ ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം കൃഷിക്കാര്‍ക്കും വിമുക്ത ഭടന്‍മാര്‍ക്കും കൈവശം നല്കിയിരുന്ന ഭൂമിയാണിത് എന്നും, പ്രസ്തുത പ്രദേശത്തെ കൈവശക്കാരായ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് നിയമതടസങ്ങള്‍ ഇല്ലെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി. നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും ഇതിനായി ഉന്നതല യോഗം വിളിക്കുമെന്നും കൂടി മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.