Sunday, May 5, 2024
keralaNews

തട്ടിപ്പ്: പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ ആറ് പേര്‍ക്കെതിരെയാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് പൊലിസ് നടപടി. പ്രതികളായ സുനില്‍കുമാര്‍, ബിജു കരീം, ബിജോയ്, റെജി അനില്‍, കിരണ്‍, ജില്‍സ് എന്നിവര്‍ക്കെതിരെയാണ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുള്ളത്.അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് പ്രതികളായ ബിജു കരീം, റെജി അനില്‍, ജില്‍സ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി തൃശ്ശൂര്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.