Monday, May 6, 2024
Local NewsNewsObituary

പൊന്‍കുന്നത്ത് ട്രാവലര്‍ സ്‌കൂട്ടറില്‍ ഇടിച്ച് ഒരാള്‍ മരിച്ചു

പൊന്‍കുന്നം മൂവാറ്റുപുഴ – പുനലൂര്‍ സംസ്ഥാന പാതയില്‍ പാല – പൊന്‍കുന്നം റോഡില്‍ ട്രാവലര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. എലിക്കുളം മഞ്ചക്കുഴി തോട്ടമാവില്‍ ബിനു ആണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെ പാലാ പൊന്‍കുന്നം റോഡില്‍ അഞ്ചാം മൈലിലായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച ട്രാവലര്‍, സ്‌കൂട്ടറുമായി 10 മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നിന്നത്. ബിനുവിന്റെ വീടിനടുത്ത് വച്ചാണ് അപകടം നടന്നത്. പൊന്‍കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.