Thursday, May 2, 2024
keralaNewsUncategorized

പമ്പയാറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി.

എരുമേലി: റാന്നി- പെരുനാട് പഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെട്ട മൂലക്കയത്ത് പമ്പയാറ്റിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഇന്ന് രാത്രി  9.30 ഓടെയാണ്  നാട്ടുകാർ    കണ്ടെത്തിയത്.ഇന്ന്  വൈകിട്ട് നാല് മണിയോടെ മഴ പെയ്തിരുന്നു.അഞ്ച് മണിയോടെ മഴ കുറഞ്ഞുവെങ്കിലും പമ്പയാറ്റിൽ ജലനിരപ്പ് ഉയരുകയായിരുന്നുവെന്നും 9 .30 ഓടെ വെള്ളം താഴ്ന്നപ്പോഴാണ് കുട്ടിക്കൊമ്പന്റെ ജഡം കണ്ടതെന്നും വാർഡംഗം റിൻസി പറഞ്ഞു.
കിസുമം – പുതുശേരി ഭാഗത്തു നിന്നും ഒഴുകി വന്നതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.