Friday, May 17, 2024
keralaNewspolitics

ചെങ്ങറ ഭൂസമര പാക്കേജ് നടപ്പാക്കാന്‍ 48 മണിക്കൂര്‍ രാപ്പകല്‍ സമരം.

പത്തനംതിട്ട: ചെങ്ങറ പാക്കേജിന്റേ ഭാഗമായി പട്ടയം ലഭിച്ച ഭൂരഹിതര്‍ക്ക് വസായോഗ്യവും, കൃഷിയോഗ്യമായ ഭൂമി സ്വന്തം ജില്ലകളില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭ പരമ്പര ആരംഭിക്കാന്‍ പത്തനംതിട്ട കോ – ഓപ്പ. കോളജില്‍ വച്ച് നടന്ന ഭൂസമരം പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.                    ചെങ്ങറ പാക്കേജിന്റേ ഭാഗമായി ആയിരത്തിലേറെ ഭൂരഹിതര്‍ പട്ടയം കൈപ്പറ്റി യിട്ട് ഒരു ദശകം കഴിഞ്ഞിട്ടും വാസയോഗ്യവും ,കൃഷിയോഗവുമായ ഭൂമി ലഭിക്കാത്തതിനാലാണ് സഹന സമരത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്. പ്രക്ഷോഭത്തിന്റെ ആദ്യ ഘട്ടം 2021 നവംബര്‍ 29, 30 തിയ്യതികളില്‍ ഭൂരഹിതരുടെയം, പട്ടയഉടമകളുടെയും 48 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന രാപ്പകല്‍ സമരം പത്തനംതിട്ട സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടക്കും. വിവിധ ദളിത്-ആദിവാസി-പൗരാവകാശ സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി സമരത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഡിസംബര്‍ മൂന്നാം വാരം          തിരുവനന്തപുരം കേന്ദ്രമായി ‘ചെങ്ങറ പാ ക്കേജും രേഖകള്‍ ഇല്ലാത്ത ഹാരിസണ്‍ ജന്മിയും’ എന്നവിഷയത്തില്‍ ഭൂഅവകാശ സെമിനാറും , ചെങ്ങറ പാക്കേജ് നിലവില്‍ വന്ന ജനുവരി രണ്ടിന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കല്‍ 101 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റിലേ സത്യാഗ്രഹം നടക്കും. പത്തനംതിട്ടയില്‍ നടന്ന ഭൂസമര കണ്‍വെന്‍ഷന്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കോ യ്യോ ന്‍ അധ്യക്ഷത വഹിച്ചു. ആദിവാസി ഗോത്ര മഹസഭ കണ്‍വീനര്‍ എം. ഗീതാനന്ദന്‍, ഉല്‍ഘാടനം ചെയ്തു. കെ ഡി പി പ്രസീഡിയം അംഗം അംബുജാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി .ഡി എച്ച് ആര്‍ എം സെക്രട്ടറി സലീന പ്രക്കാനം, സംബവ മഹാസഭ യൂത്ത് വിങ് പ്രസിഡന്റ് സതീഷ് മല്ല ശേരി, അരിപ്പ ഭൂ സമര കണ്‍വീനര്‍ വി. രമേശന്‍, ചെങ്ങറ ഭൂ സമര നേതാക്കളായ പി. പി. നാരായണന്‍ , സരോജിനി വാലുങ്കല്‍, രാജേന്ദ്രന്‍ കെ ആര്‍ , സാധുജന സംയുക്ത വേദി നേതാക്കളായ അച്യുതന്‍ കോന്നി, പാറ്റൂര്‍ സുഗതന്‍, ചെങ്ങറ പുനരധിവാസ സമിതി കാസര്‍ഗോഡ് കണ്‍വീനര്‍ തങ്കപ്പന്‍ എരുമേലി, എം ജി മനോഹരന്‍ പ്രസംഗിച്ചു. കണ്‍വെന്‍ഷന് മുന്നോടിയായി നഗരത്തില്‍ ഭൂ അവകാശ റാലികള്‍ നടന്നു.