Tuesday, May 14, 2024
Local NewsNews

തുലാപ്പള്ളി വീണ്ടും വന്യജീവി ആക്രമണം; വളർത്തു നായയെ കൊന്നു

തുലാപ്പള്ളി : തുലാപ്പള്ളി വറ്റൽ വട്ടപ്പാറയിൽ വീണ്ടും വന്യജീവിയുടെ ആക്രമണം. വളർത്തുന്ന നായയെ കടിച്ചുകൊന്നു. വട്ടപ്പാറ വയറക്കുന്നിൽ പൊന്നച്ചന്റെ വീട്ടിലെ വളർത്തു നായയെയാണ് വന്യ ജീവി പിടിച്ചത്. വളർന്ന ആക്രമിച്ചു കൊന്നത് പുലിയാണെന്നാണ് നാട്ടുകാർ പറയുന്നത്. തുലാള്ളിയിൽ തന്നെ ആഴ്ചകൾക്ക് മുമ്പാണ് റബർ ടാപ്പിംഗ് തൊഴിലാളി പുലിയെ നേരിൽ കണ്ടത് . കീരിതോട്ടിലും, ഇരുമ്പൂന്നിക്കര മേഖലകളിൽ വ്യാപകമായി വനജീവി ആക്രമണം ഉണ്ടായത് . വളർത്തു നായയെ കൂടാതെ ആടിനേയും ആക്രമിച്ചു കൊന്നിരുന്നു . വന്യജീവി ആക്രമണം തുടർക്കഥയായതോടെ മലയോരമേഖല ജനങ്ങൾ കടുത്ത ആശങ്കയിലാണ് .