Thursday, May 2, 2024
keralaNews

പത്തനാപുരത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ദിപക് പി ചന്ദ് എന്നയാളെയാണ് പത്തനാപുരം പോലീസ് പിടികൂടിയത്. പത്തനാപുരം സ്വദേശിയായ പ്രവീണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് തൃപ്പൂണിത്തുറയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വാഹനവും പോലീസ് പിടിച്ചെടുത്തു.ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ബോര്‍ഡ് വെച്ച വാഹനത്തില്‍ സഞ്ചരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത് എന്ന് പോലീസ് കണ്ടെത്തി.ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാന്‍ അറിയാവുന്ന ദീപക് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണന്ന് ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കും. അതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയാണ് പതിവ്. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടയാളാണ് പ്രവീണ്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.