Friday, May 10, 2024
keralaNews

പത്തനംതിട്ട ഓമല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

പത്തനംതിട്ട :ഓമല്ലൂര്‍ ചീക്കനാലിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. ചന്ദനപ്പള്ളി സ്വദേശി തെക്കുമുറിയില്‍ പ്രവീണ്‍ (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ഷിബുവിനെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് ഓമല്ലൂര്‍ഇലന്തൂര്‍ റോഡില്‍ ചീക്കനാലിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റിലിടിച്ചാണു നിന്നത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു പ്രവീണും ഷിബുവും.