Monday, May 6, 2024
keralaNewspolitics

പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നതിന് തുക അനുവദിച്ച് ഉത്തരവ്

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നതിന് തുക അനുവദിച്ച് ഉത്തരവിറങ്ങി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്റെ ഔദ്യോഗിക ആവശ്യത്തിനായി പുതിയ ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. കണ്ണൂരുള്ള സ്ഥാപനത്തില്‍ നിന്ന് കാര്‍ വാങ്ങുന്നതിന് മുപ്പത്തിരണ്ടു ലക്ഷത്തി പതിനൊന്നായിരം രൂപയാണ് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ കാര്‍ വാങ്ങുന്നത് വിവാദമായിരുന്നു.