Friday, May 10, 2024
kerala

മലപ്പുറം വിദ്യാര്‍ത്ഥി പീഡനം: കേസില്‍ സഹോദരനും ബന്ധുവും അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ കേസില്‍ സഹോദരനും ബന്ധുവും അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേര്‍ന്നാണെന്ന് പൊലീസ് പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.