Saturday, May 18, 2024
keralaNewspolitics

സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് സംഘം.

സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി എന്‍ഫോഴ്‌സ്‌മെന്റ് സംഘം. ബിനീഷുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം മരുതംകുഴിയിലുള്ള വീട്ടില്‍ ഇഡി സംഘം പരിശോധനയ്ക്കായി എത്തിയിരിക്കുന്നത്. ഇവര്‍ക്കൊപ്പം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടെന്നാണ് സൂചന.
ഇന്നലെ ബംഗളൂരുവില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആധായനികുതിവകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എട്ടംഗസംഘം തിരുവനന്തപുരത്തെത്തിയിരുന്നു. വൈകിട്ട് മരുതുംകുഴിയിലെ ബിനീഷിന്റെ വീട്ടില്‍ സംഘം എത്തുമെന്ന് വിവരം ലഭിച്ചുവെങ്കിലും മണിക്കൂറുകള്‍ പിന്നിട്ടിട്ടും പരിശോധനയ്ക്കായി ഇ ഡി സംഘം എത്തിയില്ല. ഇന്നലെ മാദ്ധ്യമപ്രവര്‍ത്തരും പോലീസുകാരും വീടിനുമുന്നില്‍ എത്തിയ സാഹചര്യത്തില്‍ പരിശോധന ഇന്നത്തേക്ക് മാറ്റിവെച്ചത്.
ബിനീഷ് കോടിയേരിയുടെ വീടും സ്ഥാപനങ്ങളും അടക്കം തിരുവനന്തപുരത്ത വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് സാധ്യത. ബിനീഷിന്റെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഇതിന്റെ സ്രോതസ്സ് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. ഓള്‍ഡ് കോഫീ ഹൌസ്, കെകെ റോക്‌സ് ക്വാറി, കാര്‍ പാലസ്, തുടങ്ങിയ സ്ഥാപനങ്ങളെയാണ് പുതുതായി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുല്‍ ലത്തീഫിന്റെ സ്ഥാപനങ്ങളിലും വീട്ടിലും പരിശോധന നടത്താനും കഴിഞ്ഞ ദിവസം ഇഡി നീക്കം നടത്തിയിരുന്നു. 2008 മുതല്‍ 2013 വരെ ബിനീഷ് ദുബായിലുള്ള കാലയളവില്‍ കള്ളപ്പണം വെളിപ്പിച്ചോയെന്ന് സംശയമുണ്ടെന്നും ഇ ഡി പറയുന്നു.