Saturday, May 4, 2024
keralaNews

പത്തനംതിട്ടയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ച് ഒരു മരണം.

പത്തനംതിട്ട :ഏനാത്ത് പുതുശേരി ഭാഗം ജംക്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിനു പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലാണ് കാറിടിച്ചത്. എംസി റോഡിലുണ്ടായ അപകടത്തില്‍ കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലയാണ് (35) മരിച്ചത്.രാജേഷിനു ഗുരുതരമായി പരുക്കേറ്റു. 3 മണിയോടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നു വന്ന കാറാണ് ഇവരുടെ വാഹനത്തില്‍ ഇടിച്ചത്. ഇവര്‍ റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി സംസാരിക്കുമ്പോഴായിരുന്നു അപകടം.