Monday, April 29, 2024
keralaNews

ദിലീപിനെതിരെ തെളിവുണ്ട് :പ്രേസിക്യൂഷന്‍

നടന്‍ ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണക്കോടതി പരിഗണിക്കുകയാണ്. ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും ദിലീപിനെതിരെ തെളിവുണ്ടെന്നും പ്രേസിക്യൂഷന്‍. അഭിഭാഷകന്‍ മുംബൈയില്‍ പോയതിന് തെളിവുണ്ട്. വിമാന ടിക്കറ്റും വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഫോണിലെ വാട്‌സാപ്പ് ചാറ്റുകളും നശിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത് എങ്ങനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ മാത്രമേ തെളിവ് നശിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കൂവെന്നും കോടതി വ്യക്തമാക്കി. തെളിവ് നശിപ്പിച്ച ജനുവരി 29,30 തിയതികള്‍ സുപ്രധാനമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.