Thursday, May 16, 2024
keralaNews

ഗുണ്ടാ ആക്രമണം ;രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ഉണ്ടായി.ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു.ശ്രീകണ്‌ഠേശ്വരം സ്വദേശി പ്രദീപിനും വലിയശാല സ്വദേശി സന്തോഷിനുമാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെ പിന്തുടര്‍ന്നാണ് അക്രമികള്‍ വെട്ടിയത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.