Monday, April 29, 2024
keralaNews

പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവ്.

ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവ്. ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മ കൂറുമാറിയ കേസില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിധി. ഇടുക്കി അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കുട്ടിയുടെ സഹോദരിയും പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിനായി ഒരു ലക്ഷം രൂപ നല്‍കണമെന്നും വിധിയുണ്ട്.

2018ലാണ് കേസിനാസ്പദമായ സംഭവം. അമ്മയില്ലാത്ത സമയത്ത് വീട്ടില്‍ വച്ച് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. മറയൂര്‍ പൊലീസ് ആണ് കേസ് റജിസ്റ്റര്‍ ചെയ്തത്.&ിയുെ;കുട്ടി ഇപ്പോഴും സിഡബ്ല്യുസിയുടെ സംരക്ഷണത്തില്‍ കഴിയുകയാണ്.