Sunday, May 12, 2024
keralaNews

ശബരിമല തീർത്ഥാടനം മുഖ്യമന്ത്രി നേതൃത്വത്തിലുള്ള അവലോകനയോഗം നാളെ.

ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട അവലോകനയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍വഴി നാളെ 11 മണിക്ക് നടക്കും.കോവിഡിന്റെപശ്ചാത്തലത്തില്‍ കടുത്ത ആശങ്കകള്‍ നിലനില്‍ക്കെ യോഗം നിര്‍ണായകമാകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തീര്‍ത്ഥാടനത്തിന് അനുകൂലമായ നടപടി സ്വീകരിക്കുകയും എന്നാല്‍ സര്‍ക്കാര്‍ നടത്തുന്നതിന് അനുമതി നല്‍കിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ ഉണ്ടാകുകയുള്ളൂ ,തീര്‍ത്ഥാടന വേളയില്‍ ദിവസം 5000 തീര്‍ഥാടകരെ ദര്‍ശനത്തിന് എത്തിക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട് .ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ എരുമേലി പേട്ടതുള്ളല്‍ അടക്കം വിവിധ സ്ഥലങ്ങളിലെ ആഘോഷങ്ങള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാകാന്‍ പോകുന്നത്.കൂട്ടമായി വരുന്ന തീര്‍ത്ഥാടകരെ എരുമേലിയില്‍   പേട്ടതുള്ളാന്‍അനുവദിച്ചില്ലെങ്കില്‍ അത് ആചാരത്തിന്‍മേലുള്ള നിയന്ത്രണം എന്ന നിലയിലേക്ക് കാര്യങ്ങള്‍ ചര്‍ച്ചകളായിതീരും.എന്നാല്‍ പേട്ടതുള്ളല്‍പൂര്‍ണമായുംഒഴിവാക്കിയാല്‍ ബദല്‍സംവിധാനം ഒരുക്കേണ്ടതായി വരും. ശബരിമല തീര്‍ത്ഥാടനത്തിന് സംബന്ധിച്ച് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എരുമേലിയില്‍ ജില്ലാ പോലീസ് സൂപ്രണ്ട് ജയദേവ്. ജി ഐപിഎസ്,പൂഞ്ഞാര്‍എംഎല്‍എ പി സി ജോര്‍ജ് അടക്കമുള്ള ഉന്നത സന്ദര്‍ശനം നടത്തിയിരുന്നു.

ശബരിമല തീർത്ഥാടനം  സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനിടെ ദേവസ്വം ബോർഡിന്റെ  എരുമേലി അടക്കമുള്ള  പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ  കടകൾ ലേലം ചെയ്യുന്നത് അനിശ്ചിതമായി തുടരുകയാണ്.ശബരിമല തീർത്ഥാടനം  സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ ദേവസ്വം ബോർഡ് വരുമാന പരിധിയിൽ ഗണ്യമായ കുറവ് ഉണ്ടാകുകയും ഇത്  പ്രതിസന്ധിയിലേക്കും  നയിക്കും.എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ച്  തീർഥാടകരെ പരമാവധി ശബരിമലയിൽ എത്തിക്കുക എന്നുള്ള നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിക്കുന്നത്. ഇതിന് സർക്കാർ കൂടി അനുമതി  നൽകിയാൽ തീർഥാടനം  സുഖമായി നടത്താമെന്ന് പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.