Thursday, May 16, 2024
keralaNews

കാക്കനാട് ഫ്‌ലാറ്റിലെ കൊലപാതകം :അര്‍ഷാദ് കാസര്‍കോട്ട് പിടിയില്‍.

കൊച്ചി കാക്കനാട്ടെ ഫ്‌ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദ് കാസര്‍കോട്ട് പിടിയില്‍. കേരളം വിടാന്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അര്‍ഷാദ് പിടിയിലാവുന്നത്.കാസര്‍കോട്ടുനിന്നാണ് അര്‍ഷാദിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്.കൊച്ചിയില്‍നിന്ന് ഇയാളെ പിന്തുടര്‍ന്നു പോയ പൊലീസ് സംഘം കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയതാണ് പ്രാഥമിക വിവരം. മൊബൈല്‍ഫോണില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പിന്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ കാസര്‍കോട്ടുണ്ടെന്നു കണ്ടെത്തിയത്. ഇന്നു പൊലീസ് പയ്യോളിയിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്നലെ കൊലപാതക വിവരം പുറത്തു വന്നതോടെ ഇയാള്‍ ഫോണ്‍ ഓഫാക്കി വച്ചിരുന്നു.

സജീവിന്റേത് അതിക്രൂരമായ കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 20 മുറിവുകള്‍ കണ്ടെത്തി. തലയിലുള്‍പ്പെടെ മുറിവുകള്‍ കാണപ്പെട്ടുവെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. തുണിയില്‍ കെട്ടിയ നിലയിലാണ് ഫ്‌ലാറ്റില്‍ സജീവന്റെ മൃതദേഹം കണ്ടെത്തിയത്. എസ്പി ഓഫീസിലുള്ള അര്‍ഷാദിനെ രാത്രിയോടെ കൊച്ചിയിലെത്തിക്കും.