Monday, May 6, 2024
Local NewsNews

ഓണത്തോട് അനുബന്ധിച്ച് പരസ്യ പ്രാര്‍ത്ഥന യോഗം നടത്തി

മുട്ടപ്പള്ളി :മുട്ടപ്പള്ളി ദി പെന്തക്കോസ്തു മിഷന്റെ (TPM ) ആഭിമുഖ്യത്തില്‍ ഓണത്തോട് അനുബന്ധിച്ചു പരസ്യ പ്രാര്‍ത്ഥന യോഗം നടത്തി. മുട്ടപ്പള്ളി ടിപിഎം സഭ ശിശ്രൂഷകന്‍ ബ്രദര്‍ സ്റ്റാന്‍ലി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.രാവിലെ പത്ത് മണിക്ക് ആരംഭിച്ച പ്രാര്‍ത്ഥന യോഗം കൊല്ലമുള, ചാത്തന്‍തറ, വെച്ചൂച്ചിറ, കൂത്താട്ടുകുളം, മുക്കൂട്ടുതറ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയത് .പ്രാര്‍ത്ഥന യോഗത്തിന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളും,വിശ്വാസികളും,യുവജനങ്ങളും മുക്കട സഭ ശിശ്രുഷകന്‍ ജേക്കബ്, വെച്ചൂച്ചിറ ശിശ്രൂഷകന്‍ കിഷോര്‍ എന്നിവര്‍ പങ്കെടുത്തു. ജോണ്‍സണ്‍ അറിഞ്ഞിക്കല്‍, സണ്ണി കൈപ്ലാവില്‍, ജി വട്ടപ്പാറ, സാബു കോട്ടയം, സുബി സില്‍വര്‍ മുക്കൂട്ടുതറ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രാര്‍ത്ഥന യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.