ശബരിമലയില്‍ ഇന്ന് പ്രതിഷ്ഠാദിന പൂജകള്‍ നടക്കും

ശബരിമല: ശബരിമലയില്‍ ഇന്ന് പ്രതിഷ്ഠാദിന പൂജകള്‍ നടക്കും. രാവിലെ അഞ്ച് മണിയ്ക്ക് ശബരിമല നടതുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി വി ജയരാമന്‍ ശ്രീലകത്ത് ദീപം തെളിയിച്ചു. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു.5.30ന് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ കിഴക്കേ മണ്ഡപത്തില്‍ മഹാഗണപതിഹോമം ആരംഭിക്കും. അയ്യപ്പവിഗ്രഹത്തില്‍ നെയ്യഭിഷേകം, അഷ്ടാഭിഷേകം, ചടങ്ങുകള്‍ നടത്തും. 7.30-ന് ഉഷപൂജ, ഉദയാസ്തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, അത്താഴപൂജ എന്നിവ നടക്കും. മാളികപ്പുറം ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് ശേഷം ഭഗവതിസേവ നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും. പ്രതിഷ്ഠാദിന പൂജകള്‍ക്കായി നടതുറന്ന ഇന്നലെ വൈകിട്ട് സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.