Friday, May 3, 2024
keralaLocal NewsNewspolitics

പഞ്ചായത്ത് ഭരണം നഷ്ടമായ സംഭവം;എരുമേലിയില്‍ കെപിസിസി സെക്രട്ടറി പരാതി സ്വീകരിക്കാന്‍ എത്തുന്നു.

  • കെപിസിസി അധ്യക്ഷനും ക്ഷുഭിനായി.
  • ഭരണം നഷ്ടപ്പെടുത്തിയതിന് കാരണക്കാരെ പുറത്താക്കണമെന്ന് അധ്യക്ഷന്‍.
  • എരുമേലി മണ്ഡലം പ്രസിഡന്റിന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു.
  • വിഷയത്തില്‍ ഉമ്മന്‍ചാണ്ടി ഇടപെടുന്നു.
  • ‘സേവ് കോണ്‍ഗ്രസ് യോഗവും നാല് മണിക്ക്.

എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വാര്‍ഡംഗം ചെയ്ത വോട്ട് അസാധുവായതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായ സംഭവത്തില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി.ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ഡലത്തിന്റെ നിരീക്ഷകനായ കെപിസിസി സെക്രട്ടറി
തിരുവല്ല സ്വദേശി എന്‍ .ഷൈലാജ് പരാതി സ്വീകരിക്കാന്‍ എരുമേലിയില്‍ എത്തുന്നു.ഇന്ന് വൈകിട്ട് നാല് മണിക്ക് എരുമേലി വ്യാപാര ഭവനിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും -നേതാക്കളുടേയും പരാതി സ്വീകരിക്കുന്നത്.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് യുഡിഎഫും എല്‍ഡിഎഫും 11 സീറ്റുകളില്‍ വീതം വിജയിക്കുകയും ഒരു സ്വതന്ത്ര അംഗത്തിന് പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു കണക്കുകൂട്ടലിലായിരുന്നു.എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡംഗം ചെയ്ത വോട്ട് അസാധുവായതിനെ തുടര്‍ന്ന് 11 വോട്ടുകള്‍ വീതം വരികയും ഇതേ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയുമായിരുന്നു .
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യേണ്ട വിധം രണ്ടുദിവസവും -അന്നും വാര്‍ഡംഗത്തെ വോട്ട് ചെയ്യാന്‍ പഠിപ്പിച്ചിട്ടും വോട്ട് അസാധുവാക്കിയത് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കള്‍ പരാതി പറയുന്നത്.കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഇത് സംബന്ധിച്ച് ഉയര്‍ന്ന വ്യാപകമായ പ്രതിഷേധമാണ് കെപിസിസി സെക്രട്ടറി പരാതി സ്വീകരിക്കാനായി എരുമേലിയിലെത്താന്‍ ഇടയാക്കിയത്.കോണ്‍ഗ്രസിലെ ഗ്രൂപ്പ് തിരിഞ്ഞുള്ള വടംവലിയില്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങളിലും വ്യാപക അമര്‍ഷമാണ് ഉയര്‍ന്നിരിക്കുന്നത്.പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മണ്ഡലം പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.കഴിഞ്ഞ13 വര്‍ഷം മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നത് പോലും അനധികൃതമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തന്നെ അഭിപ്രായപ്പെട്ടിട്ടും രാജി വക്കാത്ത മണ്ഡലം പ്രസിഡന്റിനെതിരെയും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത് .ആദ്യം എട്ടുവര്‍ഷവും,പിന്നീട് അഞ്ചു വര്‍ഷവും ചേര്‍ത്ത് 13 വര്‍ഷമാണ് നിലവിലെ മണ്ഡലം പ്രസിഡന്റ് ഈ സ്ഥാനത്ത് ഇരിക്കുന്നതെന്നും കോണ്‍ഗ്രസുകാര്‍ പറഞ്ഞു. വോട്ട് അസാധുവായതിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന വ്യാപക പ്രചരണമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്.

വോട്ട് ചെയ്യേണ്ടവിധം നിരവധിപേര്‍ നിരവധി തവണ പഠിപ്പിച്ചിട്ടും വോട്ട് അസാധുവായത് ക്ഷമിക്കാനാവില്ല.ഇത് സംബന്ധിച്ച പരാതിയില്‍ കെപിസിസി അധ്യക്ഷന്‍ ക്ഷുഭിതനായതായും കാരണക്കാരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടതായും ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പഞ്ചായത്ത് അംഗം പോലും കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിട്ടും ഭരണത്തിലേറാന്‍ കഴിയാത്ത സാഹചര്യം മലയോര മേഖലയിലാണ് വ്യാപക പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുന്നത്.കോണ്‍ഗ്രസിലെ ഘടകകക്ഷികള്‍ ഒന്നുമില്ലാതെ കോണ്‍ഗ്രസിന് ഒറ്റക്ക് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും അധികാരത്തില്‍ എത്താത്തതിന് പിന്നില്‍ നിരവധി സംശയങ്ങളാണ് നല്‍കുന്നതെന്നും കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു.എന്നാല്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ആദ്യം പിന്തുണച്ച സ്വതന്ത്ര അംഗം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.ആറുമാസത്തിനുശേഷം അവിശ്വാസ പ്രമേയത്തിലൂടെ എല്‍ഡിഎഫ് ഭരണം മുന്നണിയെ പുറത്താക്കി പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാമെന്ന വിശ്വാസവും കോണ്‍ഗ്രസുകാര്‍ക്ക് ഇല്ലെന്ന് വസ്തുതയാണ് ഈ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കാരണമായിരിക്കുന്നത്.