Saturday, April 20, 2024
keralaLocal News

എരുമേലിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു.

 

ശ്രീനിപുരം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി.

കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ജനങ്ങള്‍ കടുത്ത ആശങ്കയില്‍.എരുമേലി ഗ്രാമപഞ്ചായത്തില്‍ മാത്രം കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റില്‍ 41 പേര്‍ക്കാണ് പോസിറ്റീവ് സ്വീകരിച്ചത്. ഇതില്‍ 14 പേരും വാര്‍ഡിലാണ്.വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി അടക്കുകയും ചെയ്തു.
എരുമേലി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളായ 5, 6 ,7, 20 എന്നീ വാര്‍ഡുകളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനോടകം മുന്നൂറിലധികം കോവിഡ് ബാധിതരാണ് എരുമേലി പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കഴിഞ്ഞത്.പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുതിനോടൊപ്പം പലരും നെഗറ്റീവ് ആകുന്നുണ്ടെങ്കിലും പിന്നീട് വീണ്ടും പോസിറ്റീവ് ആകുന്നതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.കോവിഡ് പോസിറ്റീവ് കേസുകള്‍ സാധാരണമായിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.ജാഗ്രതയും മുന്‍കരുതലും കുറഞ്ഞതും -നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതുമാണ് കോവിഡ് വ്യാപകമാകാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു.


സ്‌കൂളുകളും,കോളേജുകളും,വ്യാപാരസ്ഥാപനങ്ങള്‍,സിനിമ തീയറ്ററുകള്‍, പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഭാഗികമായി തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വരുംദിവസങ്ങളില്‍ വീണ്ടും
കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.