Friday, May 3, 2024
keralaLocal NewsNews

പഞ്ചായത്തിന്റെ ഒത്താശയിൽ :എരുമേലിയിൽ സ്വകാര്യ വ്യക്തി വലിയതോട്  കയ്യേറി കെട്ടുന്നതായി പരാതി. 

എരുമേലി : പഞ്ചായത്തിന്റ യാതൊരുവിധ അനുമതിയും വാങ്ങിയില്ല ,  പക്ഷെ അനധികൃതമായി തോട് കയ്യേറി കെട്ടാൻ  പഞ്ചായത്തിന്റെ ഒത്താശ ചെയ്തു കൊടുത്തു .എരുമേലിയിൽ സ്വകാര്യ വ്യക്തി വലിയതോട്  കയ്യേറി
കെട്ടുന്നതിനെതിരെ വ്യാപക പരാതി.എരുമേലി ആമക്കുന്ന് പാലത്തിന് സമീപമാണ് വൻ തോതിൽ കരിങ്കൽകൊണ്ട്  പഞ്ചായത്തിന്റെ തോട്  പുറംമ്പോക്ക്കെട്ടിയെടുക്കുന്നത് .
വർഷങ്ങൾക്ക് മുമ്പ് ഇതിന് സമീപത്തായി മറ്റൊരു സ്വകാര്യ വ്യക്തി ഇത്തരത്തിൽ തോട് കയ്യേറി കെട്ടിയതിനെരെ പഞ്ചായത്ത്നോട്ടീസ് നൽകി നിർമ്മാണം തടഞ്ഞിരുന്നു .
പിന്നീട്  കയ്യേറ്റ സ്ഥലം തന്ത്ര പരമായി  ഷീറ്റുകൾ വിരിച്ച് കെട്ടിയെടുക്കുകയും ചെയ്തു വെന്നും നാട്ടുകാർ പറഞ്ഞു . ഇപ്പോൾ ഈ കെട്ടിനോട് ചേർന്നാണ് വീണ്ടും തോട് കയ്യേറി നിർമ്മിക്കുന്നത് .തോടിന്റെ അതിന് നിർണ്ണയിച്ച്  കെട്ടാൻ പഞ്ചായത്തിന്റെ അനുമതി വേണമെന്നും  എന്നാൽ സ്വാകാര്യ വ്യക്തി ഇത്തരത്തിൽ അനുമതി വാങ്ങിയിട്ടില്ലെന്നും പഞ്ചായത്ത് സെക്രട്ടറി എം .എൻ വിജയൻ പറഞ്ഞു . പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലം സസന്ദർശിച്ചുവെന്നും കെട്ടിട നിർമ്മാണത്തിനായി അനുമതി വാങ്ങുമെന്ന് പറഞ്ഞതായും സെക്രട്ടറി പറഞ്ഞു .എന്നാൽ പഞ്ചായത്തിന്റെ ഒത്താശയോടാണ്സ്വകാര്യവ്യക്തി തോട്  കയ്യേറുന്നതെന്നും  നാട്ടുകാർ പറഞ്ഞു.പഞ്ചായത്തിലെ  ചില മെമ്പർമാരും , ഉദ്യോഗസ്ഥരും ചേർന്നാണ് തോട് കയ്യേറ്റത്തിന്  ചുക്കാൻ പിടിക്കുന്നതെന്നും വൻ അഴിമതിയാണ് നടന്നതായും നാട്ടുകാർ പറഞ്ഞു . പഞ്ചായത്തിന്റെ ഒത്തായോടെ നിർമ്മിക്കുന്ന  വലിയതോട്  കയ്യേറ്റത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരു പൊതുപ്രവർത്തകൻ .