Wednesday, May 15, 2024
keralaNews

വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയ കടുവയെ പിടികൂടി

വയനാട് മക്കിക്കൊല്ലിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കൂടുവച്ച് പിടികൂടി. കെട്ടിയിട്ട പശുവിനെ കടുവ കഴിഞ്ഞ ദിവസം കൊന്നിരുന്നു. തുടര്‍ന്ന് ഇന്നലെ ഈ മേഖലയില്‍ വനപാലകര്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.രാത്രി എട്ടുമണിയോടെ സ്ഥാപിച്ച കൂട്ടില്‍ അര്‍ധരാത്രിയോടെയാണ് കടുവ കയറിയത്. പ്രായാധിക്യത്താല്‍ നാട്ടിലിറങ്ങി ഇരയെ പിടികൂടിയതാണെന്നാണ് നിഗമനം. കടുവയെ വനപാലക കേന്ദ്രത്തിലേക്ക് മാറ്റി. മൂന്നു ദിവസം മുന്‍പാണ് മക്കിക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.