Tuesday, April 30, 2024
keralaNewspolitics

നേമത്ത് ഉമ്മന്‍ചാണ്ടി ഒളിച്ചോടി ; പി സി ജോര്‍ജ്

സംസ്ഥാനത്ത് ആദ്യമായി ബിജെപിയെ നിയമസഭയിലെത്തിച്ച നേമം നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡും കെപിസിസിയും നിരന്തരം ആവശ്യപ്പെട്ടിട്ടും യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കൂടിയായ ഉമ്മന്‍ചാണ്ടി ഒളിച്ചോടുകയായിരുന്നു പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു . നേമം ബിജെപി യുടെ ശക്തികേന്ദ്രമാണ് . സംസ്ഥാനത്ത് ബിജെപി അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണ് . നിര്‍ണായക ശക്തിയായി മാറുന്ന ബിജെപിയിലേക്ക് യുഡിഎഫില്‍ നിന്നും ആളുകള്‍ ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു . നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ് . നേമത്ത് നിന്നും ഉമ്മന്‍ ചാണ്ടി ഒളിച്ചോടിയ സാഹചര്യത്തില്‍ കെ. മുരളീധരന്‍ മത്സരിക്കുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു .ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ്  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു  ഡി എഫ് സംവിധാനം കാണില്ലെന്നും നേതാക്കളും അണികളും അടക്കം ബിജെപിയിലേക്കും  മറ്റു പാർട്ടിയിലേക്ക് ചേക്കേറുമെന്നും അദ്ദേഹം പറഞ്ഞു . ലഭിക്കാത്തതിനെത്തുടർന്ന് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിന്റെ  നടപടി  കോൺഗ്രസിനെ നാണംകെടുത്തി . എങ്കിലും താൻ ആ സമരത്തെ പിന്തുണയ്ക്കുകയാണ് . കോൺഗ്രസിനുവേണ്ടി ഇത്രയുംകാലം പ്രവർത്തിച്ച ലതികാ സുഭാഷിനെ പരിഗണിക്കേണ്ടത് ഉചിതം ആണെന്നും അദ്ദേഹം പറഞ്ഞു .