Monday, May 6, 2024
keralaNewsObituary

കോണ്‍ക്രീറ്റ് പാളി തലയില്‍ വീണു യുവാവ് മരിച്ചു.

ആലപ്പുഴ :നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തട്ടു പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് പാളി തലയില്‍ വീണു യുവാവ് മരിച്ചു. കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് ശാസ്താംതറ കോളനിയില്‍ അന്‍സര്‍ (35) ആണു മരിച്ചത്. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി പ്രസന്നന്‍ നായരുടെ വീടിന്റെ പുനര്‍നിര്‍മാണത്തിനിടെ ഇന്നു രാവിലെ 11നാണ് അപകടം.

വീടിന്റെ മുകള്‍നിലയിലെ ഷെയ്ഡിന്റെ തട്ടു പൊളിച്ചു മാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നു വീഴുകയായിരുന്നു. അരമണിക്കൂറോളം കോണ്‍ക്രീറ്റ് പാളിക്കിടയില്‍ കുടുങ്ങി കിടന്ന അന്‍സാറിനെ മറ്റു തൊഴിലാളികള്‍ ഉടന്‍ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.