Tuesday, May 14, 2024
keralaNewsUncategorized

വ്യാജ യൂണിഫോമും ഐഡിയും; ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് യുവാവ് ലക്ഷങ്ങള്‍ തട്ടിയെടുത്തു

പാലക്കാട്: വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത കോട്ടായി സ്വദേശിക്കെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പരാതിയുമായി രംഗത്തെത്തി. കോട്ടായി സ്വദേശി ബാലസുബ്രഹ്‌മണ്യമാണ് വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തിയത്. നാട്ടുകാരെയും ബാങ്കിനെയും പറ്റിച്ച് യുവാവ് തട്ടിയത് ലക്ഷങ്ങളാണെന്ന് പൊലീസ് പറഞ്ഞു. വനംവകുപ്പിന്റെ തിരിച്ചറിയല്‍ കാര്‍ഡും, യൂണിഫോമും വ്യാജമായി നിര്‍മിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി സുബ്രഹ്‌മണ്യം ഇത്തരത്തില്‍ തട്ടിപ്പ് നടത്തി വരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  സംഭവത്തില്‍ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എന്ന ലേബല്‍ ഉപയോഗിച്ച് പലരില്‍ നിന്ന് പണം കടം വാങ്ങി മുങ്ങി നടക്കുകയാണ് ബാലസുബ്രഹ്‌മണ്യം. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റും ഹാജരാക്കി രണ്ട് ബാങ്കുകളില്‍ നിന്ന് ലക്ഷകണക്കിന് രൂപയാണ് ഇയാള്‍ തട്ടിപ്പിലൂടെ വായ്പ വാങ്ങിയത്. ഇതിനായി കേരള ഫോറസ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസി യേഷന്റെ ഇടപെടല്‍ മൂലമാണ് തട്ടിപ്പ് പുറത്തായത്. ബാലസുബ്രഹ്‌മണ്യന്റെ തട്ടിപ്പ് പുറത്ത് വരാന്‍ തുടങ്ങിയതോടെയാണ് തങ്ങളും വഞ്ചിതരായ വിവരം നാട്ടുകാരും മനസ്സിലാക്കുന്നത്. പരാതിയായതോടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചിട്ട് ബാലസുബ്രഹ്‌മണ്യന്‍ മുങ്ങിയിരിക്കുകയാണ്പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും പൊലീസിന്റെയും,വനം വകുപ്പിന്റെയും യൂണിഫോമുകള്‍ കണ്ടെത്തി. വീട്ടില്‍ ഒളിപ്പിച്ച വ്യാജ സീലുകളും മുദ്രകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുബ്രഹ്‌മണ്യത്തെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.